ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 10:20-ഓടെയാണ് പ്രഭാവം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉത്തരാഖണ്ഡിലെ ചമോലി ആണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചു.
രാത്രി 10:40-ഓടെയാണ് സീസ്മോളജി കേന്ദ്രത്തിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ഇതിനിടയിൽ ഭൂചലനം അനുഭവപ്പെട്ട കാര്യം പങ്കുവെച്ചുകൊണ്ട് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. നിലവിൽ ആളപായമോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.